എന്താണ് ഫെങ്ങ്ഷൂയി?
ചുറ്റുപാടുകളിലെ ഊർജ്ജത്തിന്റെ വിതരണം കാറ്റ് (ഷൂയി) വഴിയുമാണ്. ജീവന്റെ ഊർജ്ജം എങ്ങനെയാണ് നമുക്ക് ചുറ്റും വലംവയ്ക്കുന്നതെന്നും, നമ്മുടെ ജീവിതത്തെ അതെങ്ങനെ സ്വാധീനിക്കുന്നു എന്നും വിശദീകരിക്കുന്ന ശാസ്ത്രമാണ് ഫെങ്ങ് ഷൂയി. ആധുനിക യുഗത്തിലും അനുവർത്തിക്കാവുന്ന ലാളിത്യവും, ഫലസിദ്ധിയും ഇന്ന് ഫെങ്ങ് ഷൂയിയെ ആഗോളതലത്തിൽ അംഗീകാരവും, പ്രശസ്തിയും കൈവരിക്കാൻ കഴിഞ്ഞു. മനുഷ്യരാശിയുടെ ചുറ്റുപാടുകളിൽ അവരറിയാതെ ഒളിഞ്ഞു നിൽക്കുന്ന ഊർജ്ജകണങ്ങളെ ക്രമീകരിച്ച് സൗഭാഗ്യങ്ങളായി മാറ്റാനുള്ള അത്ഭുത പ്രതിഭാസമാണ് ഈ അതിപുരാതന ശാസ്ത്രം ഘോഷിക്കുന്നത്. ഇതിലൂടെ പോസിറ്റീവ് എനർജി (അനുകൂല ഊർജം) ത്വരിതപ്പെടുത്താനും, ശക്തിപ്പെടുത്താനും നിഷ്പ്രയാസം സാധ്യമാണ്.
ഫെങ്ങ്ഷൂയിയുടെ സ്വീകാര്യത
വിശ്വാസങ്ങളിൽ മനസ് അർപ്പിക്കുമ്പോഴും, അതിന്റെ വിശ്വാസ്യതയേയും, ആധികാരികതയേയും ചോദ്യം ചെയ്യുന്ന യഥാർത്ഥ ഗുണഭോക്താവാണ് മലയാളി. ചൈനയിൽ ഉടലെടുത്ത ഫെങ്ങ്ഷൂയി എന്ന ശാസ്ത്രത്തിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യാന്‍ പലപ്പോഴും മലയാളികൾ മുതിരാറുണ്ട്.
ചൈനയിലെ കമ്യൂണിസ്റ്റുകാർ പോലും ഫെങ്ങ്ഷൂയി എന്ന ശാസ്ത്രത്തെ കരുതലോടും, ഭവ്യതയോടെയും വിശ്വാസത്തിലെടുക്കുന്നു എന്നതും, ആ രാജ്യത്തിന്റെ ഉയർച്ചയിൽ ഗണ്യമായ സ്ഥാനം ഫെങ്ങ്ഷൂയി എന്ന ശാസ്ത്രത്തിനുണ്ട് എന്നതുമാണ് ഇനിയും ഈ ശാസ്ത്രത്തെ മുഖവിലയ്ക്കെടുക്കാൻ മടിക്കുന്നവരോട് എനിക്ക് പറയുവാനുള്ളത്.
ഭൂമിയുടെ ഊർജ്ജ രഹസ്യങ്ങൾ വേണ്ടതുപോലെ പ്രയോജനപ്പെടുത്തി ഉപയോഗിക്കുകയാണെങ്കിൽ സൗഭാഗ്യ ദൗർഭാഗ്യ ചാക്രികചലനം ജീവജാലങ്ങൾക്ക് അനുകൂലമാക്കാൻ കഴിയുമെന്ന് ഫെങ്ങ് ഷൂയി നമ്മെ പഠിപ്പിക്കുന്നു. അവഗാഹമുള്ള ഒരു ഫെങ്ങ് ഷൂയി മാസ്റ്ററുടെ നിർദ്ദേശങ്ങൾ പ്രകാരം, നമ്മുടെ വീടിന്റേയും, ചുറ്റുപാടുകളുടേയും ക്രമീകരണങ്ങൾ ചിട്ടപ്പെടുത്തിയും. ഫെങ്ങ്ഷൂയി ഭാഗ്യദായക ഉത്പന്നങ്ങൾ സ്ഥാപിച്ചും, അപകടങ്ങളും, അസ്വസ്ഥതകളും ലഘൂകരിക്കാനും, സമൃദ്ധിയും, സാധ്യതകളും വർദ്ധിപ്പിക്കാനും കഴിഞ്ഞേക്കും. കഠിനാധ്വാനത്തിലൂടെ നേടാവുന്ന രണ്ട് ശതമാനം ഫലത്തെ ശരിയായ ഫെങ്ങ് ഷൂയി ശാസ്ത്രത്തിലൂടെ ഇരുപത് ശതമാനമാക്കാൻ കഴിയുമെന്ന് പഠനങ്ങളും അനുഭവങ്ങളും സാക്ഷ്യപ്പെടുത്തുന്നു. നമ്മുടെ ജീവിതരീതി മെച്ചപ്പെടുത്താനും, നേട്ടങ്ങൾ കൈവരിക്കാനും, പ്രകൃതിയിലെ വിവിധ പദാർഥങ്ങൾ സന്തുലനം ചെയ്യുന്ന അത്ഭുത ഭാഗ്യ ശാസ്ത്രമാണ് ഫെങ്ങ് ഷൂയി.
മനശക്തിയ്ക്കും, സുസ്ഥിരതയ്ക്കും ഫെങ്ഷൂയി ഗജം
ഭാരതത്തിൽ ആനകൾക്കുളള സ്ഥാനം അവാച്യമാണ്. ദൃഡതയുടേയും വിജ്ഞാനത്തിന്റേയും പ്രമപ്രതീകങ്ങളായി ആനകളെ ആദരിക്കുന്നു. ഇതിൽ നിന്നും വ്യത്യസ്തമല്ല ചൈനയിലും. ഉദാത്തവും മഹത്തരവുമായ സ്ഥായീഭാവത്തെ ഗജബിംബങ്ങളിലൂടെ ഫെങ്ങ്ഷൂയി വിഭാവന ചെയ്യുന്നു. അംഗലാവണ്യം കൊണ്ടും രൂപഭംഗി കൊണ്ടും ഉത്തുംഗമായ ഗജത്തെ, ചീനക്കാർ ഏറ്റവും സൗഭാഗ്യ ചിഹ്നമായി പരിഗണിക്കുന്നു. ആനയുടെ സ്വർണരൂപം രാജാക്കന്മാരും പ്രഭുക്കളും നിക്ഷേപമെന്നതിനുപരി സമൃദ്ധിക്കായി സൂക്ഷിച്ചിരുന്നതായി മണ്ഡേറിയൻ സാഹിത്യങ്ങളും, ചരിത്രവും വിളംബരം ചെയ്യുന്നു. ആനയുടെ മുകളിൽ സ്ഥാപിച്ചിരിക്കുന്ന റൂ ഇ മാന്ത്രിക വീണയും, സ്വർണക്കിളിയും സർവൈശ്വര്യ ദായകമായി ഇവര്‍ വിശ്വസിച്ചുപോരുന്നു.
ഇതിന്റെ സാമീപ്യം സവിശേഷങ്ങളായ ആനുകൂല്യങ്ങൾ പ്രദാനം ചെയ്യുന്നു. കുട്ടികളുടെ പഠനമുറിയിൽ, വിജ്ഞാനപ്രകാശവും, കിടപ്പുമുറിയിൽ ദാമ്പത്യസൗഖ്യവും, വർഷിക്കുന്നു. സാമൂഹികബന്ധങ്ങൾ മെച്ചപ്പെടുത്താൻ ഹരിതഗജങ്ങളും ഫെങ്ങ്ഷൂയിയിൽ ലഭ്യമാണ്. വ്യത്യസ്ത ചലനങ്ങളില്‍ നിർമിച്ച അഷ്ടഗജങ്ങൾ സമൂഹത്തിൽ ഉന്നതപദവികൾ വാഗ്ദാനം ചെയ്യുന്നു. തുമ്പിക്കൈയുയർത്തി ഗണപതിരൂപത്തിലുളള ഐശ്വര്യഗജം സ്ഥായിയായ സമ്പത്തിനേയും, വിഷ് എലഫന്റ് ആഗ്രഹപൂർത്തീകരണത്തിനും, മാതൃ ഗജത്തോടൊപ്പം സന്തുഷ്ടനായ കുഞ്ഞാന സന്താനഭാഗ്യത്തിനും പാത്രമാകുന്നു. ഹരിതഗജത്തെ ഒാഫീസ് ടേബിളിലും, കമ്പ്യൂട്ടർ മുതലായവയുടെ സമീപത്തും സജ്ജീകരിക്കേണ്ടതാണ്.
നമ്മൾ വീടിന് ഭംഗിയും യധേഷ്ടം ജീവവായുവും, കുളിർമയും ലഭ്യമാക്കാൻ നിർമിക്കുന്ന ഉദ്യാനങ്ങൾ പലപ്പോഴും ഭവനത്തിന് ദോഷമായി ഭവിച്ച് പോകുന്നു. ഇത്തരം സാഹചര്യങ്ങളെ തരണം ചെയ്യാനായി ഫെങ്ങ്ഷൂയിയിൽ ഉപയോഗിക്കുന്ന കുഞ്ഞ് ജീവികളുടെ ബിംബരൂപമാണ് സെലറ്റിയൽ ഗാർഡിയൻ ആനിമൽസ്. കരിയാമ, വെൺകടുവ, അരുണവർണ ഫീനിക്സ്, ഹരിതവ്യാളി തുടങ്ങി സ്വർഗസ്ഥരായ ചതുർജീവികള്‍. ഇതിൽ ഫീനിക്സ് കിഴക്ക് ദിശയിലും, ആമ പടിഞ്ഞാറ് ദിക്കിലും, വെൺകടുവ തെക്ക് ദിശയിലും, വ്യാളി വടക്ക് ദിശയിലും വേണം ക്രമീകരിക്കേണ്ടത്. നഗരങ്ങളിൽ ഭൂപ്രകൃതിയോ, ഉദ്യാനമോ സജ്ജീകരിക്കാൻ കഴിയാത്തതോ, സ്ഥലസൗകര്യം ഇല്ലാത്തതോ ആയ സ്ഥാനങ്ങളിൽ ഇവയെ പ്രതിഷ്ടിക്കേണ്ടത് അത്യാവശ്യമാണെന്ന് ഫെങ്ങ്ഷൂയി നിർദ്ദേശിക്കുന്നു.
പ്രവചനാധീതമായ തകർച്ചയും നേട്ടവും ഏറെ പ്രതീക്ഷിക്കാവുന്ന മേഖലയാണ് സാമ്പത്തികം. അനായാസമായ പ്രയാണത്തിനിടെ നിരന്തരം സംഭവിച്ചുകൊണ്ടിരിക്കുന്ന വീഴ്ചകൾ നമ്മുടെ മനോനിലപോലും താറുമാറാക്കിയേക്കാം. ഓഹരിവിപണികളിൽ പണം നിക്ഷേപിച്ച് പ്രതീക്ഷയർപ്പിച്ചിരിക്കുന്നവർക്ക് ഉയർച്ചയുടെ ആക്കം കൂട്ടാനും, വീഴ്ചയുടെ ശക്തി കുറയ്ക്കാൻ സഹായിക്കുന്ന പ്രതിവിധിയാണ് ദൃഢഗാത്രനും, ശക്തിമാനുമായ ചാർജിംഗ് ബുൾ. അക്രമാസക്തനായി ഓജസോടെ കുതിച്ചുചാടാൻ ഒരുങ്ങിനിൽക്കുന്ന സുന്ദരനായ കാളക്കൂറ്റന്റെ കണ്ണുകളിൽ നിന്നും, കൊമ്പുകളിൽ നിന്നും ഒഴുകിയെത്തുന്ന ചൈതന്യം നമുക്ക് നൽകുന്നത് ശുഭപ്രതീക്ഷയും, സാമ്പത്തികാഭിവൃദ്ധിയുമാണ്. ഹൈന്ദവ വിശ്വാസപ്രമാണങ്ങൾ അനുസരിച്ചും, സാമ്പത്തിക തകർച്ചയും, അരാജകത്വവും തരണം ചെയ്യാൻ ഋഷഭ സാന്നിധ്യത്തിന് സാധ്യമാകും എന്നാണ്. സാമ്പത്തികോന്നതിയുടെ ഉഗ്രമൂർത്തിയായാണ് ഋഷഭത്തെ ഏഷ്യക്കാരും കണക്കാക്കുന്നത്.
സാമ്പത്തിക കുതിപ്പിന് ചാർജിംഗ് ബുൾ
പ്രവചനാധീതമായ തകർച്ചയും നേട്ടവും ഏറെ പ്രതീക്ഷിക്കാവുന്ന മേഖലയാണ് സാമ്പത്തികം. അനായാസമായ പ്രയാണത്തിനിടെ നിരന്തരം സംഭവിച്ചുകൊണ്ടിരിക്കുന്ന വീഴ്ചകൾ നമ്മുടെ മനോനിലപോലും താറുമാറാക്കിയേക്കാം. ഓഹരിവിപണികളിൽ പണം നിക്ഷേപിച്ച് പ്രതീക്ഷയർപ്പിച്ചിരിക്കുന്നവർക്ക് ഉയർച്ചയുടെ ആക്കം കൂട്ടാനും, വീഴ്ചയുടെ ശക്തി കുറയ്ക്കാൻ സഹായിക്കുന്ന പ്രതിവിധിയാണ് ദൃഢഗാത്രനും, ശക്തിമാനുമായ ചാർജിംഗ് ബുൾ. അക്രമാസക്തനായി ഓജസോടെ കുതിച്ചുചാടാൻ ഒരുങ്ങിനിൽക്കുന്ന സുന്ദരനായ കാളക്കൂറ്റന്റെ കണ്ണുകളിൽ നിന്നും, കൊമ്പുകളിൽ നിന്നും ഒഴുകിയെത്തുന്ന ചൈതന്യം നമുക്ക് നൽകുന്നത് ശുഭപ്രതീക്ഷയും, സാമ്പത്തികാഭിവൃദ്ധിയുമാണ്. ഹൈന്ദവ വിശ്വാസപ്രമാണങ്ങൾ അനുസരിച്ചും, സാമ്പത്തിക തകർച്ചയും, അരാജകത്വവും തരണം ചെയ്യാൻ ഋഷഭ സാന്നിധ്യത്തിന് സാധ്യമാകും എന്നാണ്. സാമ്പത്തികോന്നതിയുടെ ഉഗ്രമൂർത്തിയായാണ് ഋഷഭത്തെ ഏഷ്യക്കാരും കണക്കാക്കുന്നത്.
ഓഹരിവിപണിയുടെ വിജയശ്രീലാളിതൻ
സമ്പത്തുക്കളൊക്കെയും പിടിച്ചടക്കി ഊറ്റംകൊള്ളുന്ന കാളക്കൂറ്റൻ ലോകമെമ്പാടും ഓഹരിവിപണികളുടെ ഐശ്വര്യപ്രതീകമായിട്ടാണ് നിലകൊള്ളുന്നത്. പ്രതിസന്ധികളിൽ താങ്ങായി സമൃദ്ധിയുടെ കലവറയായി നിലകൊള്ളുന്ന ചാർജിംഗ് ബുൾ നേട്ടങ്ങളിൽ നിന്ന് നേട്ടങ്ങളിലേക്ക് ഉപാസിക്കുന്നവരെ കൊണ്ടെത്തിക്കുന്നു. ഋഷഭം പ്രതിനിധീകരിക്കുന്നത് സാമ്പത്തിക പരമോന്നതിയെയാണ്. നമ്മുടെ ഇംഗിതങ്ങൾക്ക് വിപരീതമായി ഓഹരിവിപണിയിലെ നഷ്ടങ്ങൾ പരിണമിക്കുമ്പോൾ ആത്മവിശ്വാസവും, ഉണർവും നൽകി നമ്മളെ തളർച്ചയില്‍ നിന്നും കരകയറ്റാനും വിജയസാധ്യതകളിലേയ്ക്ക് കൊണ്ടെത്തിക്കാനും ചാർജിംഗ് ബുള്ളിന് സാധ്യമാകും എന്ന് ഏഷ്യക്കാർ വിശ്വസിക്കുന്നു.
ബിസിനസ് ഇടപാടുകളിൽ വ്യക്തമായ വിജയസൂചന നൽകി നല്ല ബന്ധങ്ങൾ കെട്ടിപ്പെടുക്കാനും, പുതിയ ഇടപാടുകളിൽ ലാഭം വാരിക്കൂട്ടാനും ചാർജിംഗ് ബുള്ളുകൾക്ക് കഴിയുന്നു. കാളവണ്ടിയിൽ സ്വർണനാണയശേഖരവുമായി പാഞ്ഞെത്തുന്ന ചാർജിംഗ് ബുള്ളിന്റെ രൂപവും, ക്രിസ്റ്റൽ നിർമിത ചാർജിംഗ് ബുള്ളും തെക്ക് കിഴക്ക് ദിശയിൽ സ്ഥാപിച്ചാൽ സാമ്പത്തിക കുതിപ്പും, അഭിവൃദ്ധിയും ഉറപ്പാകും. തെക്ക് കിഴക്ക് ദിശയിൽ പൊതുസമ്പത്തും, വടക്ക് ദിശയിൽ സമ്പത്തിന്റെ കുത്തൊഴുക്കും ഫെങ്ങ്ഷൂയി അനുശാസിക്കുന്നു.
ലൈഫ്ടൈം നേട്ടങ്ങൾക്കായി ചൈനീസ് ഡ്രാഗൺ ബോട്ട്
എട്ട് ചൈനീസ് സന്യാസി ശ്രേഷ്ഠന്മാരായ ചിരഞ്ജീവികൾ തുഴയുന്ന ചൈനീസ് വ്യാളീ നൗക ഫെങ്ങ്ഷൂയി ശാസ്ത്രശാഖയിൽ ഏറെ പ്രശസ്തമാണ്. ഭൂമിയിലെ സദ്ഗുണസമ്പന്നരായ മനുഷ്യരുടെ ആഗ്രഹങ്ങളും ലക്ഷ്യങ്ങളും പൂർത്തീകരിക്കാനായി സ്വര്‍ഗത്തിൽനിന്നും അയച്ച ദേവദൂതന്മാരായിട്ടാണ് മണ്ഡേറിയൻ പുരാണങ്ങൾ ഇവരെ വിശേഷിപ്പിക്കുന്നത്. ഓരോ യോഗിമാരും വ്യത്യസ്തങ്ങളായ നൈപുണ്യങ്ങളിൽ അഗ്രഗണ്യന്മാരായിട്ടാണ് പണ്ഡിതന്മാർ വിവരിക്കുന്നത്. മനുഷ്യരുടെ ലക്ഷ്യപ്രാപ്തിയിലേക്കുള്ള പ്രയാണത്തിൽ ഇവരെ ഒഴിവാക്കാൻ പാടില്ലെന്ന് ചീനക്കാർ വിശ്വസിക്കുന്നു. ജീവിതത്തിലെ ഓരോ പാതയിലും കൈത്താങ്ങായി മാറുന്ന ഈ അഷ്ടയോഗിമാർ മനുഷ്യന്റെ മരണാനന്തര സ്വർഗാരോഹണം വരെ ഒപ്പമുണ്ടാകുമെന്ന് ഇവർ വിശ്വസിക്കുന്നു. ചീനക്കാരിൽ നിന്നും വ്യത്യസ്തമായി ജപ്പാൻകാരുടെ ഡ്രാഗൺ ബോട്ടിൽ ഏഴ് ജ്ഞാനികളാണ് തുഴക്കാരാവുന്നത്. അവർ തുഴയുന്ന നൗകയിൽ സമ്പത്തുക്കൾ നിറച്ചാണ് യാത്ര ചെയ്യുന്നത്. മനുഷ്യനെ ദിശാബോധമുള്ളവരാക്കുന്നതിൽ ഇവരുടെ പങ്ക് ഏറെ ശ്ലാഘനീയമായിട്ടാണ് ഫെങ്ങ്ഷൂയി വിവരിക്കുന്നത്. ഓരോ വീടിലും സ്ഥാപനത്തിലും ഈ അത്ഭുത നൗകയുടേയും യോഗീശ്രേഷ്ഠന്മാരുടേയും അനുഗ്രഹം നിറയ്ക്കാന്‍ ഫെങ്ങ്ഷൂയി ഗുരുനാഥന്മാർ ശുപാർശ ചെയ്യുന്നു.
മനശാന്തിയും, സമാധാനവും ചൊരിയുന്ന അഷ്ടതാരങ്ങൾ
വ്യാളീനൗക തുഴയുന്ന ചിരഞ്ജീവികളായ അഷ്ടതാരങ്ങള്‍ കുതിര, ആന, മഹിഷം, കൂർമം, മണ്ഡൂകം, സിംഹവ്യാളി, ഋഷഭം എന്നിവയുടെ മുകളിലേറി സഞ്ചരിക്കുന്ന രൂപങ്ങൾ ഏറെ കൗതുകവും, ഭാഗ്യദായകങ്ങളുമാണ്. താവോ ഗ്രന്ഥങ്ങൾ അനുശാസിക്കുന്നത് ഇവർ ഈ പ്രപഞ്ചത്തെ നിയന്ത്രിക്കുന്ന അതിശക്തന്മാരായിട്ടുള്ള ദേവകളായിട്ടാണ്. ഭൂമിയുടെ അല്ലെങ്കിൽ വസ്തുവിന്റെ എട്ടുദിക്കുകൾ ക്രമീകരിച്ച് ഈ ശ്രേഷ്ഠന്മാരെ പ്രതിഷ്ഠിച്ചാൽ അവാച്യമായ ദീപ്തിയും, പരിവേഷവും, സംരക്ഷണവും മനുഷ്യന് സ്വായത്തമാക്കാമെന്ന് ഏഷ്യൻ ഇതിഹാസങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. ഭാരതം ഉൾപ്പെടെയുള്ള ഏഷ്യൻ രാഷ്ട്രങ്ങളിലും, ചില യൂറോപ്യൻ രാജ്യങ്ങളിലും ഏറെ സ്വീകാര്യതയാണ് ഈ ചിരഞ്ജീവികള്‍ക്കുള്ളത്. കാലാനുസൃതമായി ഭൂമിയിലെ സന്മാർഗികളെ പുനരുദ്ധരിപ്പിക്കാനും, അനുഗ്രഹിക്കാനുമായി ഇവർ അവതരിച്ചുകൊണ്ടിരിക്കുമെന്ന് ഫെങ്ങ്ഷൂയി പ്രഖ്യാപിക്കുന്നു. ജീവിതനൗകയിലെ പ്രയാണം സുഗമമാക്കാനും, പ്രതിബന്ധങ്ങളെ പ്രതിരോധിക്കാനും ഈ ചിരഞ്ജീവികളുടെ സാമീപ്യം ഏറെ പ്രയോജനകരമാണ്.