TOP
ഭാരതീയ വാസ്തുവിദ്യയുടേയും അനുബന്ധ വിഷയങ്ങളുടെയെയും പ്രചാരണത്തിനും സംരക്ഷണത്തിനുമായി സംസ്ഥാന സാംസ്കാരിക വകുപ്പിന്റെ കീഴിൽ പത്തനംതിട്ട ജില്ലയിൽ ആറന്മുളയിൽ 1993 നവംബർ മാസം 17 -ആം തീയതി മുതൽ പ്രവർത്തിച്ചുവരുന്ന സ്ഥാനാപനമാണ് വാസ്തുവിദ്യാ ഗുരുകുലം.

ഇന്ത്യയിൽ സർക്കാർ മേഖലയിൽ വാസ്തുവിദ്യക്കൊരു സ്ഥാപനം വാസ്തുവിദ്യാ ഗുരുകുലം മാത്രമാണ്. ചുരുങ്ങിയ കാലംകൊണ്ട് ഇന്ത്യയിലെ മറ്റേതൊരു സ്ഥാപനത്തിനും മാതൃകയാക്കാവുന്ന പ്രവർത്തനശൈലി ഈ സ്ഥാപനത്തിന്റെ പ്രത്യേകതയാണ്.

മുൻ പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് ശ്രീ ടി. കെ. എ. നായർ ചെയർമാനായുള്ള 18 അംഗ സമിതിയാണ് നിലവിൽ വാസ്‌തുവിദ്യാ ഗുരുകുലത്തിന്റെ ഭരണനിർവഹണം.

അഞ്ച് വിഭാഗങ്ങളിയായാണ് വാസ്തുവിദ്യാ ഗുരുകുലത്തിന്റെ പ്രവർത്തനങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.

അക്കാദമിക് വിഭാഗം
കൺസൾട്ടൻസി വിഭാഗം
ചുമർചിത്ര വിഭാഗം
സർവ്വേ & ഡോക്യൂമെന്റേഷൻ
പ്രസിദ്ധീകരണ വിഭാഗം
MORE


വാസ്തുവിദ്യാ ഗുരുകുലം - ആറന്മുള
(കേരള സർക്കാർ സ്ഥാപനം - സാംസ്കാരിക വകുപ്പ്)