SEND ENQUIRY
X
ചിറയിൻകീഴിൽ ഇനി വരാനിരിക്കുന്നത് ഹൈടെക് വിദ്യാഭ്യാസം
പൊതുവിദ്യാഭ്യാസത്തിന് പൊൻ തൂവലായി കുട്ടികൾക്ക് നവീന പഠന മാർഗ്ഗങ്ങൾ ലാഭമാക്കുക എന്ന ലക്ഷ്യത്തോടെ ശാർക്കര നോബിൾ ഗ്രൂപ്പ് ഓഫ് സ്കൂളിൽ ഹൈടെക് മന്ദിരം ഒരുങ്ങുന്നു. 35000 സ്‌ക്വയർ ഫീറ്റിൽ നാല് നിലകളായുള്ള നിർമാണ പ്രവർത്തനം നടക്കുകയാണ്. 42 ക്ലാസ്സ് മുറികളുള്ള മന്ദിരത്തിൽ ലൈബ്രറിയും മിനറൽ വാട്ടർ സംവിധാനവും ഉൾപ്പടെ നൂതന സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. അഞ്ചാം ക്ലാസ്സ് മുതലുള്ള വിദ്യാർത്ഥികൾക്ക് ഈ മന്ദിരം ഉപകാരമാകും. കൂടാതെ 1200 പേർക്ക് ഇരിക്കാൻ കഴിയുന്ന ഓഡിറ്റോറിയവും ഏറ്റവും മുകളിലത്തെ നിലയിലുണ്ട്. ഡിജിറ്റൽ ക്ലാസ്സ് റൂമുകൾ, സ്മാർട്ട് ക്ലാസുകൾ, കലാകായിക പരിശീലനത്തിനായുള്ള സാങ്കേതികവിദ്യാ സഹായക വിദ്യാഭ്യാസം സാധ്യമാക്കുന്ന ഹൈടെക് ഭൗതിക സൗകര്യവും ഡിജിറ്റൽ പശ്ചാ പശ്‌ചാത്തലവും ഒരുക്കിയിട്ടുണ്ട്.
CONTACT
  • Noble Group of Schools Sree Sarada Vilasom Higher Secondary School, Chirayinkeezhu, Trivandrum - 695304
  • 9447079079
SEND ENQUIRY