TOP
About JK Institute

2003ൽ എറണാകുളം പബ്ലിക് ലൈബ്രറിയിൽ പ്രവർത്തനമാരംഭിച്ച ജെ കെ ഇൻസ്റ്റിറ്റ്യൂട്ട് ആ വർഷം തന്നെ 50 പേർക്ക് പരിശീലനം നൽകി 27 പേരെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുത്തുകയും Iqubal V.K ക്ക് എറണാകുളം ജില്ലയിൽ 8th റാങ്ക് ലഭിക്കുകയും ചെയ്തു. പിന്നീടുള്ള 16 വർഷങ്ങളിൽ 2000 ന് മുകളിൽ ഉദ്യോഗാർത്ഥികളെ വിവിധ സർക്കാർ ജോലികളിൽ ഉന്നത റാങ്കോടെ പ്രവേശിപ്പിച്ചു കൊണ്ടിരിക്കുന്നു. ഡിഗ്രി ലെവൽ പരീക്ഷകൾ ആയ സെക്രട്ടറിയേറ്റ് അസിസ്റ്റൻറ്, പഞ്ചായത്ത് സെക്രട്ടറി, യൂണിവേഴ്സിറ്റി അസിസ്റ്റൻറ്, ഹൈക്കോട്ട് അസിസ്റ്റൻറ്, സബ്ഇൻസ്പെക്ടർ, തുടങ്ങിയ ഉദ്യോഗങ്ങളിൽ  ആദ്യത്തെ പത്തിലെ മികച്ച റാങ്കുകൾ ഇൻസ്റ്റിറ്റ്യൂട്ട് നേടിയിട്ടുണ്ട്. സിവിൽ പോലീസ് ഓഫീസർ, സിവിൽ എക്സൈസ് ഓഫീസർ, എൽഡി ക്ലർക്ക്, ലാസ്റ്റ് ഗ്രേഡ് സെർവെൻറ് തുടങ്ങിയ തസ്തികകളിൽ ആദ്യത്തെ പത്ത് റാങ്കുകളിൽ ഉന്നത വിജയം നേടി  ഇൽ കൊണ്ടിരിക്കുന്നു.  മികച്ച ജോലികളിൽ dil റാങ്ക് ജേതാവായ JK Sir  മികച്ച ക്ലാസുകളും പരിശീലനവും ക്ലാസ് നോട്ടുകളും, ഏത് ഉദ്യോഗാർഥിയെയും റാങ്ക് ജേതാവ് ആക്കുവാൻ സഹായകരമാണ്. റാങ്ക് ചോദ്യങ്ങളടങ്ങിയ ടെസ്റ്റ് പേപ്പറുകൾ, ലൈബ്രറി സൗകര്യം, ഇൻറർനെറ്റ്, ശാസ്ത്രീയമായ പഠന രീതികൾ, എളുപ്പവഴികൾ , വാട്സപ്പ് ചർച്ച ഗ്രൂപ്പുകൾ,  എന്നിവ മികച്ച റാങ്ക് നേടുവാൻ ഉദ്യോഗാർഥിയെ പ്രാപ്തരാക്കുന്നു. കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള കുട്ടികൾ ഹോസ്റ്റലിൽ നിന്നും പഠിക്കുന്നു. ജെകെ ഇൻസ്റ്റിറ്റ്യൂട്ട് ഏറ്റവും മികച്ച വിജയം  നേടിയത് 2013 സബ്ഇൻസ്പെക്ടർ സെക്ഷനിലാണ് 100 മുകളിൽ ഉദ്യോഗാർത്ഥികളെ ആ റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുത്തുകയും ജോലി ലഭിക്കുകയും ചെയ്തു കൂടുതൽ വിവരങ്ങൾക്ക് www.jkinstitute.in  എന്ന വെബ്സൈറ്റ് സന്ദർശിക്കുക.



CONTACT US