TOP
ഇന്ത്യയിലും വിദേശത്തും അനവധി തൊഴിലവസരങ്ങളുമായി ഏവിയേഷൻ & ടൂറിസം മേഖല
അൽഹിന്ദ് അക്കാഡമിയും മലയാള മനോരമയും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ കരിയർ ഗൈഡൻസ് സെമിനാർ

വിഷയം : ഏവിയേഷൻ ടൂറിസം കോഴ്സുകളും തൊഴിലവസരങ്ങളും

സ്ഥലം : എറണാകുളം ടൗൺ ഹാൾ

തീയതി : ജൂലൈ 8 ന് രാവിലെ 9: 30

ഉദ്ഘാടനം : ശ്രീ മണികണ്ഠൻ (സെയിൽസ് മാനേജർ, ഖത്തർ എയർവെയ്‌സ്)

വിഷയാവതരണം : മനോജ് തമ്പാൻ (റീജ്യനൽ വൈസ് പ്രസിഡണ്ട്)

ഏവിയേഷൻ ടൂറിസം രംഗത്തെ പ്രമുഖർ പങ്കെടുക്കുന്നു

ഏവിയേഷൻ ടൂറിസം പഠനത്തിന് അൽഹിന്ദ് അക്കാഡമിയുടെ നൂതന കാൽവെപ്പ്
വിദ്യാർത്ഥികൾക്ക് ഒരു കോടിയിൽപരം രൂപയുടെ സ്കോളർഷിപ്പ് പദ്ധതി


ലോകത്തെ ഏറ്റവുംകൂടുതൽ തൊഴിലവസരങ്ങളുള്ള ട്രാവൽ, ടൂറിസം മേഖലയിലേക്ക് അന്താരാഷ്ട്ര പ്രൊഫഷണലുകളെ സൃഷ്ടിക്കുക എന്ന ലക്ഷൃവുമായി മികച്ച വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് നൽകുന്നു. അന്താരാഷ്ട്ര ട്രാവൽ കമ്പനിയായ അൽഹിന്ദ് ടൂർസ് ആൻഡ് ട്രാവൽസിന്റെ ട്രെയിനിംഗ് ഡിവിഷനായ അൽഹിന്ദ് അക്കാഡമിയുടെ പദ്ധതിയാണിത്. +2, ഡിഗ്രി വിദ്യാർത്ഥികളെ പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. +2 പരീക്ഷയിൽ 75% കൂടുതൽ മാർക്കുള്ളവർക്കും, ഡിഗ്രിക്ക് 50 ശതമാനത്തിൽ കൂടുതൽ മാർക്കുള്ളവർക്ക് 50% മുതൽ 100% വരെ ഫീസ് സ്കോളർഷിപ്പ് ലഭിക്കും.

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മിടുക്കരെ 100% ഫീസ് സൗജന്യം നൽകി അൽഹിന്ദ് ഗ്രൂപ്പ് സ്പോണസർ ചെയ്യുന്നുമുണ്ട്.

അൽഹിന്ദ് അക്കാഡമി കഴിഞ്ഞ തുടർച്ചയായ അഞ്ചു വർഷങ്ങളായി ലോകത്തെ മികച്ച പത്തു അക്കാഡമികൾക്കുള്ള IATA പ്രീമിയർ സർക്കിൾ അവാർഡ് ജേതാക്കളാണ്. ഈ അക്കാഡമി അന്താരാഷ്ട്ര ട്രാവൽ, ടൂറിസം മേഖലയിലേക്ക് മികച്ച പ്രൊഫഷണലുകളെ സംഭാവന ചെയ്തു കൊണ്ടിരിക്കുന്നു. ആഗോള ഷെഡ്യൂൾഡ് എയർലൈൻ കമ്പനികളുടെ ഏറ്റവും വലിയ അസോസ്സിയേഷനായ അയാട്ട നല്കുന്ന സർട്ടിഫിക്കറ്റാണ് എയർലൈൻ, ടൂറിസം രംഗത്ത് ജോലി ചെയ്യാനുള്ള ആഗോള രംഗത്തെ ഏറ്റവും ആധികാരികമായ യോഗ്യത. അൽഹിന്ദ് അക്കാഡമി അയാട്ടയുടെ അംഗീകൃത അന്താരാഷ്ട്ര പഠനകേന്ദ്രമാണ്.

അൽഹിന്ദ് ഗ്രൂപ്പിന്റെ ചാരിറ്റബിൾ ഫൌണ്ടേഷൻ സ്പോൺസർഷിപ്പിൽ, സംസ്ഥാനത്തൊട്ടാകെയുള്ള അൽഹിന്ദ് അക്കാഡമികളിലൂടെ നടപ്പാക്കിക്കൊണ്ടിരിക്കുന്ന ഈ പദ്ധതിയുടെ സംസ്ഥാനതല ഉൽഘടനം ബഹു: കേരള വിദ്യാഭ്യാസമന്ത്രി പ്രൊഫ: സി രവീന്ദ്രനാഥ് ജൂലൈ മാസം എട്ടാം തീയ്യതി രാവിലെ 9:30ന് ടൗൺഹാളിൽ വച്ച് നടക്കുന്ന ചടങ്ങിൽ വച്ച് ഉൽഘടനം ചെയ്യുന്നു. ബഹു കൊച്ചി മേയർ ശ്രീമതി സൗമിനി ജെയിൻ അദ്ധ്യക്ഷതവഹിക്കുന്നു.

പങ്കെടുക്കുന്നവർ :
അഡ്വ. കെ. പി മുത്തുകോയ (ഡയറക്ടർ, അൽഹിന്ദ് അക്കാദമി)
ശ്രീ. മനോജ് തമ്പാൻ (റീജിയണൽ വൈ. പ്രസിഡൻറ്, അൽഹിന്ദ് അക്കാദമി)
ഫൈസൽ നല്ലളം (മാനേജ്മെൻറ് എക്സിക്യൂട്ടീവ്, അൽഹിന്ദ് ഗ്രൂപ്പ് ഓഫ് കമ്പനി)



CONTACT US